വരും ദിവസങ്ങളിൽ വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത

heat
heat

ബെംഗളൂരു: വരുന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ക​ർ​ണാ​ട​ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലും ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മാ​ണ്ഡ്യ, മൈ​സൂ​രു, ചാ​മ​രാ​ജ് ന​ഗ​ര്‍, കു​ട​ക്, ഹാ​സ​ന്‍, ചി​ക്ക​ബെ​ല്ലാ​പു​ര, തു​മ​കൂ​രു, രാ​മ​ന​ഗ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​തയുള്ളതായാണ് അറിയിപ്പ്. കൂ​ടി​യ താ​പ​നി​ല 34 ഡി​ഗ്രി സെ​ല്‍ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 20 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​യി​രി​ക്കും.

ക​ര്‍ണാ​ട​ക​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ല്‍ വ​ർ​ധ​ന​യു​ണ്ടാ​വു​മെ​ന്നും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്നും കാ​ലാ​വ​സ്ഥാ വകുപ്പ് അ​റി​യി​ച്ചു. തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​യാ​സ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​തെ​ന്നും ഉ​ച്ച​ക്ക് 12നും വൈകിട്ട് മൂ​ന്നി​നു​മി​ട​യി​ല്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്. വേ​ന​ല്‍ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ബെംഗളൂരു ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വേ​ന​ല്‍ മ​ഴ​യെ​ത്തി​യി​രു​ന്നു.

Tags