മുസ്‍ലിം കുടുംബത്തെ ആക്രമിച്ച് കാർ തകർത്ത് കൻവാരിയ തീർഥാടകർ


ഡെറാഡൂൺ: മുസ്‍ലിം കുടുംബത്തെ ആക്രമിച്ച് കാർ തകർത്ത് കൻവാരിയ തീർഥാടകർ. ഹരിദ്വാറിലെ മംഗലുർ മേഖലയിലാണ് സംഭവം. ചെറിയ സംഭവത്തിന്റെ പേരിലാണ് മുസ്‍ലിം കുടുംബത്തിന് നേരെ വലിയ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഒരു മുസ്ലീം കുടുംബം സഞ്ചരിച്ചിരുന്ന കാർ, തീർത്ഥാടനത്തിനിടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന കൻവാരിയകളുടെ മേൽ അബദ്ധത്തിൽ ഇടിച്ചതാണ് സംഭവങ്ങൾക്ക് കാരണമായത്. തുടർന്ന് മുസ്‍ലിം സമുദായത്തിൽ നിന്നുള്ളയാളാണ് കാറോടിച്ചതെന്ന് മനസിലാക്കിയ കൻവാരിയ സംഘം ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു.
tRootC1469263">സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൻവാരിയ സംഘം കാറിലുള്ളവരോട് ഇറങ്ങാൻ പറയുന്നതും വാഹനമോടിച്ച പുരുഷനെ പിന്തുടർന്ന് പിടികൂടി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വാഹനത്തിന് വലിയതോതിൽ കേടുവരുത്തുകയും ചെയ്തു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിഷയത്തിൽ ഹരിദ്വാർ പൊലീസ് ഇടപ്പെട്ടു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നവർക്കെതിരെ കേസെടുത്തു. ഹരിദ്വാറിൽ കൻവാരിയ തീർഥാടകർ ഒരു കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയ സംഭവത്തിൽ നടപടിയുണ്ടൊവുമെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. വിഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ട്.