കമല്‍ഹാസന്‍റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
എന്നാല്‍ കാർട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി
ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനു വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്.
തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം തുടങ്ങിയവ ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി- ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതായി കമല്‍ഹാസന്‍ ഹര്‍ജി നല്‍കിയിരുന്നു.
tRootC1469263">തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് വാണിജ്യാവശ്യങ്ങള്‍ക്കായി പേര് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഹർജിയില്‍ മറുപടി നല്‍കാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ കാർട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമല്‍ഹാസനോട് നിർദേശിച്ചു. തുടർവാദം ഫെബ്രുവരിയിലേക്ക് മാറ്റി.
.jpg)


