മധ്യപ്രദേശിലെ കുനോ പാർക്കിൽ ‘ജ്വാല’ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

'Jwala' gives birth to five cubs in Kuno Park, Madhya Pradesh

 മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നമീബിയൻ പെൺ ചീറ്റയായ ‘ജ്വാല’ അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മാർച്ച് 9-ന് നടന്ന ഈ പ്രസവത്തോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു. മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഈ വാർത്ത പങ്കുവെച്ചുകൊണ്ട് വന്യജീവി സംരക്ഷണ മേഖലയിലെ ചരിത്രപരമായ നേട്ടമാണിതെന്ന് വിശേഷിപ്പിച്ചു. പുതിയ അതിഥികൾ എത്തിയതോടെ കുനോയിലെ ചീറ്റകളുടെ സംഖ്യ വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.

tRootC1469263">

നേരത്തെ സിയായ എന്ന് വിളിക്കപ്പെട്ടിരുന്ന ജ്വാല, 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോയിൽ തുറന്നുവിട്ട എട്ട് ചീറ്റകളിൽ ഒന്നാണ്. ഇത് മൂന്നാം തവണയാണ് ജ്വാല ഇന്ത്യൻ മണ്ണിൽ പ്രസവിക്കുന്നത്. 2023-ലും 2024-ലും ജ്വാല കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. പരിസ്ഥിതിയുമായി വേഗത്തിൽ പൊരുത്തപ്പെട്ട ജ്വാല, പദ്ധതിയിലെ ഏറ്റവും വിജയകരമായ പെൺ ചീറ്റകളിൽ ഒന്നായി മാറിയിരിക്കുകയാണ്. നിലവിൽ ജ്വാലയും അഞ്ച് കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യവാന്മാരാണെന്നും സിസിടിവി വഴി വിദഗ്ധ സംഘം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ഈ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി. പുതിയ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ ജനിച്ച ആകെ കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. ഈ വർഷം ജനുവരിയിൽ ആഷ, ഗാമിനി എന്നീ ചീറ്റകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. വനംവകുപ്പ് ജീവനക്കാരുടെയും മൃഗഡോക്ടർമാരുടെയും നിരന്തരമായ പരിശ്രമമാണ് എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ചീറ്റകളുടെ വംശം വീണ്ടും അഭിവൃദ്ധിപ്പെടാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Tags