നീതി നടപ്പാക്കി... ജയ്ഹിന്ദ് ; ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ സൈന്യം

army
army

തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍ എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സൈന്യം. നീതി നടപ്പാക്കി.. ജയ്ഹിന്ദ് .. എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. 
തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍ എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്. കര വ്യോമസേനകള്‍ സംയുക്തമായിട്ടാണ് ആക്രമണം നടത്തിയത്.

9 തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.
കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു എന്നാണ് സൈന്യം വിശേഷിപ്പിച്ചത്.
 

Tags