വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ; വിവാഹ ഘോഷയാത്രയില്‍ വരനെ വെടിവച്ചുകൊന്നു
Updated: May 2, 2026, 10:10 IST
ദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അല്‍പം മുമ്പ് കൊല്ലപ്പെട്ടത്.
യുപിയില്‍ വിവാഹ വേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അല്‍പം മുമ്പ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതക കാരണം വ്യക്തമല്ല .പൊലീസ് അന്വേഷണം തുടങ്ങി.
.jpg)

