ബാർക്കിൽ ജൂനിയർ റിസർച്ച് ഫെലോ; ഒഴിവുകൾ105
മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്ക്) ജൂനിയർ റിസർച്ച് ഫെലോകളെ തിരഞ്ഞെടുക്കുന്നു. (പരസ്യ നമ്പർ 1/2025 R.V) ഫിസിക്കൽ, കെമിക്കൽ ലൈഫ് സയൻസസ് ഗവേഷണ മേഖലകളിലെ പ്രോജക്ടുകളിലാണ് അവസരം. 105 ഫെലോഷിപ്പുകളാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി. (ബി.എസ് സി ക്ക് 60 ശതമാനം മാർക്കുണ്ടാകണം). പഞ്ചവൽസര ഇന്റഗ്രേറ്റഡ് എം.എസ് സി/ബി.എസ്-എം.എസ് (50 ശതമാനം മാർക്കുണ്ടാകണം), നാലുവർഷത്തെ (8 സെമസ്റ്റർ) ബി.എസ് (75 ശതമാനം മാർക്കിൽ കുറയരുത്) യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പി.ജിക്ക് ഫിസിക്സ് മുഖ്യവിഷയമായവർ ഡിഗ്രിക്ക് (ബി.എസ് സി) മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
tRootC1469263">പി.ജി തലത്തിൽ കെമിസ്ട്രി (ജനറൽ/അപ്ലൈഡ്/ഓർഗാനിക്/ഇൻ ഓർഗാനിക്/ഫിസിക്കൽ/അനലറ്റിക്കൽ) മുഖ്യ വിഷയമെടുത്തവർ ബി.എസ് സിക്ക് ഫിസിക്സ് ഉപവിഷയമായും പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സും പഠിച്ചിരിക്കണം. പി.ജി തലത്തിൽ ലൈഫ് സയൻസസ് (സുവോളജി/ബോട്ടണി/അഗ്രികൾച്ചർ/ബയോകെമിസ്ട്രി/മൈക്രോ ബയോളജി/മോളിക്യുലർ ബയോളജി/ബയോ ടെക്നോളജി/ബയോഇൻഫർമാറ്റിക്സ്/ജനറ്റിക്സ്/പ്ലാന്റ് സയൻസ്/ബയോമെഡിക്കൽ സയൻസസ്/ഫുഡ് സയൻസ് അടക്കമുള്ള വിഷയങ്ങൾ) മുഖ്യ വിഷയമായിട്ടുള്ളവർ ബി.എസ് സി/ഇന്റഗ്രേറ്റഡ് എം.എസ് സി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി/ബയോളജി/അഗ്രികൾച്ചർ കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിരിക്കണം.
ഇതിന് പുറമെ യു.ജി.സി-സി.എസ്.ഐ.ആർ നെറ്റ് ഫെലോഷിപ്/ജെസ്റ്റ് സ്കോർ/ഐ.സി.എം.ആർ-ജെ.ആർ.എഫ്/ഐ.സി.എ.ആർ-ജെ.ആർ.എഫ് ടെസ്റ്റ്/ഡി.ബി.ടി-ജെ.ആർ.എഫ് ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്/ഗേറ്റ് സ്കോർ-(ഫിസിക്സ്/കെമിസ്ട്രി) ലൈഫ് സയൻസസ്/ബയോളടെക്നോളജി)/ ജെ.ജി.ഇ.ഇ ബി.ഐ.എൽ.എസ് എന്നിവയിലൊന്നിൽ പ്രാബല്യത്തിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 1.08.2025ൽ 28 വയസ്സിന് താഴെയാവണം. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദമായ വിജ്ഞാപനം https: recrutment.barc.gov.inൽ ലഭിക്കും. അപേക്ഷാ ഫീസ് 500 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്കും ഫീസില്ല. ഓൺലൈനിൽ മേയ് 19വരെ അപേക്ഷിക്കാം.
.jpg)


