അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Anti-Love Jihad Act imposed against Malayali nuns arrested in Chhattisgarh, TTE detained on train, Hindutva activists informed
Anti-Love Jihad Act imposed against Malayali nuns arrested in Chhattisgarh, TTE detained on train, Hindutva activists informed

റായ്പൂർ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. എൻഐഎ കോടതിയിലാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തത്. കേസിൽ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയത്.

കേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. നിർബന്ധിത മതപരിവർത്തനം നടന്ന കേസാണിത്. തെളിവുകൾ സമാഹരിക്കുന്ന സമയം പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

tRootC1469263">

അതേസമയം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോടതി നടപടികൾ ആരംഭിച്ചയുടൻ കന്യാസ്ത്രീകൾ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Tags