ആരാണ് മാധ്യമപ്രവർത്തകർ? സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത സംരക്ഷണം അവകാശപ്പെടാനാകില്ല ; നിർവചനം വേണമെന്ന് സുപ്രീംകോടതി

Supreme Court issues contempt notice to lawyer for making abusive remarks against Chief Justice in courtroom

പത്രം, അച്ചടി മാധ്യമം, ടെലിവിഷൻ ചാനൽ എന്നിവയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമപ്രവർത്തകർക്കും ഔദ്യോഗിക അംഗീകാരവും തിരിച്ചറിയൽ രേഖകളും ഉണ്ടാകാം. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ റീലുകൾ നിർമിക്കുന്നവരടക്കം മാധ്യമപ്രവർത്തകരാണെന്ന് സ്വയം അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

 ന്യൂഡൽഹി : മാധ്യമപ്രവർത്തകരെന്ന് സ്വയം അവകാശപ്പെടുന്നവർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് സുപ്രീംകോടതി. മാധ്യമപ്രവർത്തകനെന്ന പദവി സ്വയം പ്രഖ്യാപിക്കാവുന്നതല്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വാക്കാൽ നിരീക്ഷിച്ചു. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർ പൊലീസിന്റെ മോശം പെരുമാറ്റത്തിനും അതിക്രമത്തിനും ഇരയായെന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

പത്രം, അച്ചടി മാധ്യമം, ടെലിവിഷൻ ചാനൽ എന്നിവയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമപ്രവർത്തകർക്കും ഔദ്യോഗിക അംഗീകാരവും തിരിച്ചറിയൽ രേഖകളും ഉണ്ടാകാം. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ റീലുകൾ നിർമിക്കുന്നവരടക്കം മാധ്യമപ്രവർത്തകരാണെന്ന് സ്വയം അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

 പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകരോട് പൊലീസ് എങ്ങനെ പെരുമാറണമെന്നതിൽ ഏകീകൃത നടപടിക്രമം രൂപീകരിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതോ മാർഗനിർദേശങ്ങളുടെ അഭാവമുള്ളതോ ആയ മേഖലകളിൽ കോടതി ഇടപെടുമെന്ന് ബെഞ്ചിലെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 

നിയമപാലകരുടെ ഉത്തരവാദിത്വം ക്രമസമാധാനം നിലനിർത്തുക മാത്രമാണോ, അതോ മാധ്യമപ്രവർത്തകർക്ക് തൊഴിൽ നിർവഹിക്കുന്നതിന് പ്രത്യേക പരിരക്ഷ കൂടി നൽകേണ്ടതുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ആരാണ് മാധ്യമപ്രവർത്തകനെന്നത് ആദ്യം നിർവചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags