തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി

vijay

 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ലണ്ടനിലെ പൊതുപരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. ലണ്ടനിലെ അംബരചുംബിയായ ദി ഷാർഡ് കെട്ടിടത്തിന് സമീപം വലിയ രീതിയിൽ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് ഇടപെട്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. മണിക്കൂറുകളോളം ക്യൂ നിന്ന നൂറുകണക്കിന് ആരാധർ ഇതോടെ നിരാശരായി മടങ്ങി.

പൊതുജന സുരക്ഷ മുന്നിൽനിർത്തിയാണ് പരിപാടി വേണ്ടെന്നുവെച്ചതെന്ന് മുഖ്യമന്ത്രിയുടെ സംഘാംഗങ്ങൾ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് ബ്രിട്ടനിൽ എത്തിയത്. സന്ദർശന വേളയിൽ 12,300 കോടി രൂപയുടെ നാല് പ്രധാന നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചതായും ഇത് സംസ്ഥാനത്ത് 9,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മോട്ടോർ സ്‌പോർട്‌സ് സിറ്റി നിർമ്മിക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ട് സന്ദർശിച്ച വിജയ്, നടൻ അജിത് കുമാർ പങ്കെടുത്ത മത്സരവും ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.

Tags