കൊങ്കൺ റെയിൽവേയിൽ ജോലി ഒഴിവ്; 36 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ എക്സിക്യൂട്ടീവ്, പ്രോജക്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ, കരാർ അടിസ്ഥാനത്തിൽ ആകെ 36 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
എക്സിക്യൂട്ടീവ് വിഭാഗം (17 ഒഴിവുകൾ): മെഡിക്കൽ ഓഫീസർ, ഐ.ടി, ട്രാഫിക് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ.
മെക്കാനിക്കൽ/പ്രോജക്ട് വിഭാഗം (19 ഒഴിവുകൾ): പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, സേഫ്റ്റി ഓഫീസർ.
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: തസ്തികയനുസരിച്ച് എൻജിനീയറിങ് ബിരുദം (മെക്കാനിക്കൽ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്), എം.ബി.ബി.എസ്, എം.ബി.എ, സി.എ/സി.എം.എ എന്നിവ ആവശ്യമാണ്.
ഗേറ്റ്/ക്യാറ്റ് സ്കോർ: എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് സാധുവായ ഗേറ്റ് (GATE) അല്ലെങ്കിൽ ക്യാറ്റ് (CAT) സ്കോർ നിർബന്ധമാണ്.
പ്രായപരിധി: 18 മുതൽ 55 വയസ്സ് വരെ (തസ്തികകൾക്കനുസരിച്ച് മാറ്റമുണ്ടാകും). നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
എക്സിക്യൂട്ടീവ് വിഭാഗം: എഴുത്തുപരീക്ഷ, പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
പ്രോജക്ട് വിഭാഗം: വാക്ക്-ഇൻ ഇന്റർവ്യൂ വഴി.
ഫീസും അപേക്ഷാ തീയതിയും
അപേക്ഷാ ഫീസ്: എക്സിക്യൂട്ടീവ് തസ്തികകൾക്ക് 590 രൂപ. (എസ്‌സി/എസ്‌ടി/സ്ത്രീകൾ/ന്യൂനപക്ഷങ്ങൾ/ഇബിസി വിഭാഗക്കാർ പരീക്ഷയിൽ പങ്കെടുത്താൽ ഫീസ് തിരികെ നൽകും). പ്രോജക്ട് വിഭാഗത്തിലെ ഇന്റർവ്യൂവിന് ഫീസ് ഇല്ല.
അവസാന തീയതി: എക്സിക്യൂട്ടീവ് തസ്തികകൾ (തപാൽ വഴി): മെയ് 24.
പ്രോജക്ട് തസ്തികകൾ (വാക്ക്-ഇൻ ഇന്റർവ്യൂ): മെയ് 21 മുതൽ 26 വരെ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കൊങ്കൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ www.konkanrailway.com സന്ദർശിക്കാവുന്നതാണ്. മുംബൈ, വിശാഖപട്ടണം തുടങ്ങിയ കൊങ്കൺ റെയിൽവേയുടെ വിവിധ പ്രോജക്ട് സൈറ്റുകളിലാകും നിയമനം ലഭിക്കുക.
.jpg)

