ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യയും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

hemant
hemant

പുതിയ നീക്കത്തിന് പിന്നില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തര്‍ക്കങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് വിവരം. പുതിയ നീക്കത്തിന് പിന്നില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തര്‍ക്കങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയാണ് ഹേമന്ത് സോഹന്റെ ജെഎംഎം.

tRootC1469263">

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 16 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാന്‍ വൈകി. ഇത് സഖ്യവുമായുള്ള പാര്‍ട്ടിയുടെ ബന്ധം വഷളാക്കി.

ജാര്‍ഖണ്ഡ് വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് ജെഎംഎം ബിജെപിയുമായി അടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന് പുറമേ ഇ ഡി കേസ് നിലനില്‍ക്കുന്നതും സോറനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സോറന്‍ ബിജെപിയോട് അടുക്കുന്നുവെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.

Tags