കർണാടകയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

D

ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തില്‍നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

കല്‍ബുർഗി: കർണാടകത്തിലെ കല്‍ബുർഗിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂല്‍ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തില്‍നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്കും തല്‍ക്ഷണം മരണം സംഭവിച്ചു

ശനിയാഴ്ച പുലർച്ചെ 12:30ന് ദേശീയപാതയില്‍ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം.അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കല്‍ബുർഗി എസ്പി എ ശ്രീനിവാസുലു അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച്‌ അന്വേഷണം നടന്നുവരികയാണ്.

 

Tags