JEE മെയിന്‍ പരീക്ഷയില്‍ നിറയെ തെറ്റുകൾ

jee
jee

 ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (JEE) മെയിൻ രണ്ടാം സെഷന്‍ ചോദ്യപേപ്പറുകളില്‍ ഗുരുതരമായ പിശകുകളെന്ന് വ്യാപക പരാതികൾ. വിദ്യാര്‍ഥികളും രക്ഷിതാക്കളും കോച്ചിങ് സെന്ററുകളുമാണ് പരാതി ഉന്നയിച്ചത്. ഉത്തരസൂചികകള്‍ പുറത്തിറങ്ങിയതിനു ശേഷമാണ് പിശകുകൾ പുറത്തുവന്നത്. എക്സില്‍ പരാതി പ്രവാഹമാണ്.

ജീ മെയിന്‍ ഉത്തര സൂചികകളിലുള്ളത് പരീക്ഷയിലെ ചോദ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഏപ്രില്‍ 2, 3, 4, 7, 9 തീയതികളിലാണ് സെഷന്‍ 2 പരീക്ഷ നടത്തിയത്. നിര്‍ണായക എഞ്ചിനീയറിങ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.


എന്‍ ടി എ പങ്കുവച്ച ഉത്തരക്കടലാസില്‍ പരീക്ഷയിലെ ചോദ്യങ്ങളുടെ ശരിയായ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്‍ ടി എ കുട്ടികളുടെ ഭാവി കൊണ്ടാണ് കളിക്കുന്നത് എന്നാണ് പരാതി. സോഷ്യൽ മീഡിയയിലെ പരാതികൾ കാണാം:

Tags