രാഷ്ട്രീയ പങ്കാളികളെ ആവർത്തിച്ച് വഞ്ചിച്ചതിന്റെ പ്രത്യാഘാതമാണ് ജെ.ഡി.യു അധ്യക്ഷൻ ഇപ്പോൾ നേരിടുന്നത് ; രോഹിണി ആചാര്യ

rohiniacharya

 ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുൻ ആർ.ജെ.ഡി നേതാവ് രോഹിണി ആചാര്യ. രാഷ്ട്രീയ പങ്കാളികളെ ആവർത്തിച്ച് വഞ്ചിച്ചതിന്റെ പ്രത്യാഘാതമാണ് ജെ.ഡി.യു അധ്യക്ഷൻ ഇപ്പോൾ നേരിടുന്നതെന്ന് രോഹിണി ആരോപിച്ചു. 

tRootC1469263">

ബി.ജെ.പി നിതീഷ് കുമാറിനോട് മോശമായി പെരുമാറുന്നുവെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയാണെന്നും രോഹിണി കുറ്റപ്പെടുത്തി.  ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ മകളായ രോഹിണി, നിതീഷ് കുമാറിനെ ബി.ജെ.പിയുടെ കളിപ്പാവയെന്നാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിശേഷിപ്പിച്ചത്. 

Tags