പ്രതിരോധ മന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു
ശ്രീനഗർ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിവെച്ചത് എന്നാണ് വിവരം. ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്.
tRootC1469263">നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളവും സന്ദർശിക്കുമെന്നാണ് വിവരം.അതേസമയം പാകിസ്ഥാൻ അനുകൂല പ്രചാരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി തുടരുകയാണ്. തുർക്കി, ചൈനീസ് പത്രമാധ്യമ അക്കൗണ്ടുകളുടെ ഉള്ളടക്കങ്ങളും പരിശോധിച്ചു വരികയാണ്.
ഇതുനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന പാകിസ്ഥാന്റെ കത്തിൽ ഇന്ത്യ നിലപാട് അറിയിച്ചേക്കും. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോകില്ല എന്നാണ് രാജ്യം സ്വീകരിച്ചിരിക്കുന്ന നയം.
.jpg)


