ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

google news
ARMY

ശ്രീനഗര്‍ :   ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലശ്്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വധിച്ച രണ്ടാമത്തെ ഭീകരനെ തിരിടച്ചറിഞ്ഞിട്ടില്ല. ഇതോടെ അനന്ത്നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു.

വേറെ ഭീകരര്‍ ഉണ്ടോയെന്ന് വ്യക്തതയില്ലാത്തതിനാല്‍, പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പോകരുതെന്നും എഡിജിപി മുന്നറിയിപ്പ് നല്‍കി. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഓഫീസര്‍മാരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു
 

Tags