ജമ്മു-കശ്മീരില്‍ രണ്ട് സംഘടനകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

Amit Shah
Amit Shah

ഡല്‍ഹി : ജമ്മു കശ്മീരില്‍ രണ്ട് സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മിര്‍ഡവായിസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കുന്ന അവാമി ആക്ഷന്‍ കമ്മറ്റി (എഎസി), മസ്രൂര്‍ അബ്ബാസ് അന്‍സാരി നേതൃത്വം നല്‍കുന്ന ജമ്മു- കശ്മീര്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (ജെകെഐഎം) എന്നീ സംഘടനകള്‍ക്കാണ് 1967-ലെ യുഎപിഎ നിയമം അനുസരിച്ച് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുകളില്‍ പറഞ്ഞു. എഎസിയിലെയും ജെകെഐഎമ്മിലെയും അംഗങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

അക്രമപ്രേരണ, ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ വിദ്വേഷം വളര്‍ത്തല്‍, സായുധ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനകള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും. ദേശീയ സുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ തടയാന്‍ നിരോധനം ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു.

Tags