ജമ്മുവിൽ ബസ് മറിഞ്ഞു ; നാല് മരണം 28 പേർക്ക് പരിക്ക്

jammu
അപകടത്തിൽ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എല്ലാ സഹായവും ​ഗവൺമെന്റിന്റെ ഭാ​ഗത്തുനിന്നുണ്ടാവുമെന്ന് അ​ദ്ദേഹം പറഞ്ഞു.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബസ് മറിഞ്ഞ് ബിഹാർ സ്വദേശികളായ നാല് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ തെക്കൻ കശ്മീർ ജില്ലയിലെ ബർസൂ മേഖലയിൽ ഇന്നലെയാണ് സംഭവം. പരിക്കേറ്റവരെ വിവിധയിടങ്ങളിലായി അഡ്മിറ്റ് ചെയ്തു. 

അപകടത്തിൽ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എല്ലാ സഹായവും ​ഗവൺമെന്റിന്റെ ഭാ​ഗത്തുനിന്നുണ്ടാവുമെന്ന് അ​ദ്ദേഹം പറഞ്ഞു.

 ബിഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Share this story