ജമ്മു കാശ്മീരിൽ ജെയ്ഷെ മുഹമ്മദ്‌ ഭീകരൻ അറസ്റ്റിൽ

google news
arrest1

ജമ്മു കാശ്മീരിൽ ജെയ്ഷെ മുഹമ്മദ്‌ ഭീകരനെ അറസ്റ്റ് ചെയ്‌തത്‌ എൻഐഎ. കശ്മീരിലെ കുപ്‍വാര ജില്ലയിൽ താമസിക്കുന്ന മുഹമ്മദ്‌ ഉബൈദ് മാലിക് എന്ന വ്യക്തിയെയാണ് പാകിസ്ഥാനിലുള്ള ജൈഷെ കമാന്ററുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്ന് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന് സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പ്രതികൾ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി എൻഐഎ അറിയിച്ചു. ഭീകരവാദ ഗൂഡാലോചന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജമ്മു കാശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ എൻഐഎ കണ്ടെത്തി. കൂടാതെ, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്റ്റിക്കി ബോംബുകളും മാഗ്നറ്റിക് ബോംബുകളും പരാതിയിൽ നിന്നും കണ്ടെത്തി. കൂടാതെ, പണം, മയക്കുമരുന്ന്, ആയുധങ്ങൾ, ഐഇഡി എന്നിവയും പ്രതിയുടെ പക്കലുണ്ടായിരുന്നു.

ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലനുസരിച്ച് ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഡ്രോണുകൾ വഴി ഇവർക്ക് കൈമാറുകയും അവ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നു. ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടാണ്.

Tags