നിര്‍ഭാഗ്യവശാല്‍ എംപിയാണെന്ന് രാഹുല്‍, തിരുത്തിച്ച് ജയറാം രമേശ്; പരിഹസിച്ച് ബിജെപി

google news
rahul gandhi

വാര്‍ത്താ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി. തന്റെ ലണ്ടന്‍ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനാണ് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സംസാരത്തിനിടെ രാഹുല്‍ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു. 
 
'നിര്‍ഭാഗ്യവശാല്‍, ഞാനൊരു പാര്‍ലമെന്റംഗമാണ്. പാര്‍ലമെന്റില്‍ ആ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്റെ അവസരം എന്നത് ജനാധിപത്യ അവകാശമാണ്' എന്നാണ് രാഹുല്‍ പറഞ്ഞത്. ഉടന്‍ തന്നെ ജയറാം രമേശ് അദ്ദേഹത്തെ തടഞ്ഞു. ബിജെപിക്കാര്‍ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിര്‍ഭാഗ്യവശാല്‍ എന്നത് ജനങ്ങളുടെ നിര്‍ഭാഗ്യത്താല്‍ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും എല്ലാവരും കേട്ടു, വീഡിയോയില്‍ റെക്കോര്‍ഡാവുകയും ചെയ്തു. ഉടന്‍ തന്നെ രാഹുല്‍ അതേറ്റു പറയുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവം ബിജെപി ഏറ്റെടുത്തു. എത്ര കാലം, എങ്ങനെയൊക്കെ താങ്കള്‍ അദ്ദേഹത്തെ പഠിപ്പിക്കും. ബിജെപി നേതാവ് സംപീത് പത്ര പരിഹസിച്ചു.

Tags