ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആശുപത്രിയിൽ
Mar 9, 2025, 13:35 IST


ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെ എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് 73 വയസുള്ള ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ അദ്ദേഹം ക്രിട്ടിക്കൽ കെയർ യൂനിറ്റിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ഡോക്ടർമാർ ഉപരാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജെ.പി. നദ്ദ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു.