ജബല്‍പുര്‍ ക്രൂയിസ് ബോട്ട് അപകടം; മരണസംഖ്യ 13 ആയി
Updated: May 4, 2026, 11:11 IST
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്
ഭോപ്പാൽ : ജബല്‍പുർ ക്രൂയിസ് ബോട്ട് അപകടത്തില്‍ ആകെ മരണസംഖ്യ 13 ആയി. അപകടത്തില്‍ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തില്‍ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകള്‍ക്ക് സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)

