ജബല്‍പുര്‍ ക്രൂയിസ് ബോട്ട് അപകടം : മരണസംഖ്യ 13 ആയി
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
ജബല്‍പുര്‍ ക്രൂയിസ് ബോട്ട് അപകടത്തില്‍ ആകെ മരണസംഖ്യ 13 ആയി. അപകടത്തില്‍ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മധ്യപ്രദേശിലെ ബര്‍ഗി ഡാമില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സൈനിക ഡൈവര്‍മാര്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
.jpg)

