ദാരുണം..ജമ്മു കശ്മീരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Woman rapes 17-year-old; POCSO case filed against 36-year-old

പ്രാഥമിക നിഗമനത്തില്‍ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമാക്കിയ പൊലീസ്, സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു.

ശ്രീനഗർ:  ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ മതപഠനത്തിനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച രാവിലെ 7.15 ഓടെ മൃതദേഹം കണ്ടെത്തിയത്. 

പ്രാഥമിക നിഗമനത്തില്‍ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമാക്കിയ പൊലീസ്, സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശത്ത് വ്യാപക ജനരോഷം ഉണ്ടായി.

പ്രദേശത്ത് നിരവധി വീടുകളുണ്ടായിട്ടും കുട്ടിയെ കാണാതായതില്‍ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Tags