'സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് ഫാഷന്‍'; ചഹലിനൊപ്പം കളി കാണാനെത്തിയതിന് പിന്നാലെ വിമര്‍ശനങ്ങള്‍, സ്റ്റോറിയുമായി ധനശ്രീ

chahal
chahal

വിവാഹമോചന അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുന്നതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനൊപ്പം യൂട്യൂബറും റേഡിയോ ജോക്കിയുമായ യുവതിയെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ചഹലിന്റെയും നര്‍ത്തകിയും മോഡലുമായ ധനശ്രീയുടെയും വിവാഹമോചന അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുന്നതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ധനശ്രീയും ചഹലും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹ മോചനത്തിലേക്ക് ഇരുവരും കടക്കുകയുമാണെന്ന് ഉള്‍പ്പടെയുള്ള അഭ്യൂഹങ്ങള്‍ മുന്‍പെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ധനശ്രീക്ക് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ധനശ്രീയാണ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ വരെ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചര്‍ച്ചയായി. പിന്നാലെയാണ് ചഹലിനൊപ്പം യൂട്യൂബറായ മഹ് വാഷ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആസ്വദിക്കുന്ന വീഡിയോ പുറത്തു വരുന്നത്. ചിത്രങ്ങള്‍ ചര്‍ച്ചയാവുന്നതിനിടയിലാണ് ധനശ്രീ സത്രീകളെ കുറ്റപ്പെടുത്തുന്നത് എപ്പോഴും ഫാഷനാണ് എന്ന സ്റ്റോറിയുമായി രം?ഗത്തെത്തിയത്. ഇത് ചഹലിന്റെയും മഹ്വാഷിന്റെയും ചിത്രങ്ങളില്‍ പ്രതികരിച്ച് ധനശ്രീ ഇട്ടതാണെന്നാണ് ആരാധകരുടെ നി?ഗമനം.

Tags