വനിതാ സംവരണ ബില്ലിനെ എതിര്‍ത്തത് കോണ്‍ഗ്രസാണ്, ആര്‍എസ്എസും ബിജെപിയും പുരുഷാധിപത്യത്തിലൂന്നിയ പാര്‍ട്ടികളെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കങ്കണ

If Congress wants to save itself, they should first find a better face, it is believed that Congress is ashamed of Rahul Gandhi's actions; Kangana strongly criticizes

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കും കങ്കണ മറുപടി പറഞ്ഞു. 

ആര്‍എസ്എസും ബിജെപിയും പുരുഷാധിപത്യത്തിലൂന്നിയ പാര്‍ട്ടികളെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. പുരുഷാധിപത്യ പാര്‍ട്ടിയാണെങ്കില്‍ ബിജെപി എന്തിന് വനിതാ സംവരണ ബില്ലിനായി പോരാടുന്നുവന്ന് കങ്കണ ചോദിച്ചു. അത് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്കെതിരായ ചിന്താഗതിയുള്ളത് കോണ്‍ഗ്രസിനെന്നും കങ്കണ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കും കങ്കണ മറുപടി പറഞ്ഞു. ഇന്ത്യ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. രാഹുല്‍ ഗാന്ധി നിരാശ കൊണ്ട് ദേഷ്യംപിടിച്ച പൂച്ചയെപ്പോലെയാണ് വിമര്‍ശിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Tags