പ്രധാനമന്ത്രി ഇന്റര്‍നെറ്റിലെ ട്രോളുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത് ഞെട്ടിക്കുന്നത് ; രാഹുല്‍ഗാന്ധി

'Modi is afraid of Trump': Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളുടെ കരിക്കുലത്തിലുള്ള അംബേദ്കര്‍ രചനകള്‍ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു.


വിദ്യാര്‍ഥികള്‍ ചിന്തിക്കുന്നതോ ചോദ്യങ്ങള്‍ ചോദിക്കുന്നതോ അവര്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മുഴുവന്‍ സംവിധാനവും വിദ്യാഭ്യാസത്തെ വെറുക്കുകയാണ്. ബാബാസാഹേബ് അംബേദ്കറുടെ Annihilation of Caste, ജ്യോതിബാ ഫൂലെയുടെ Gulagiri തുടങ്ങിയ പുസ്തകങ്ങള്‍ യുവാക്കളില്‍ വിഷം കുത്തിവെയ്ക്കുന്നതാണെന്ന ഒരു അജ്ഞാത ട്വീറ്റ് വന്നിരുന്നു. ഉടനെ തൊട്ടടുത്തദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് വിവരം തേടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസമന്ത്രാലയം എല്ലാ സര്‍വകലാശാലകളില്‍നിന്നും കരിക്കുലത്തെക്കുറിച്ച് വിവരം തേടി. എത്ര വിദ്യാര്‍ഥികളാണ് ഈ കോഴ്‌സുകള്‍ പഠിക്കുന്നതെന്നും ആരാഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി ഇന്റര്‍നെറ്റിലെ ട്രോളുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത് ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ?ഗാന്ധി എക്‌സില്‍ കുറിച്ചു.

Tags