വേർപിരിയുന്നില്ല; വിജയ്‍യി നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത

Vijay - Sangeetha divorce case hints at settlement; Report says Rs 250 crores promised

വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‍യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സം​ഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു.

കോടതി ഹർജി തീർപ്പാക്കി. വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം. ഇത് ശരിവെച്ചു കൊണ്ടുതന്നെയാണ് നിലവിലെ തീരുമാനം.വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് സംഗീത ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹമോചന ഹർജി സമർപ്പിച്ചത്.

തുടർന്ന് ഇരുകുടുംബങ്ങളും നടത്തിയ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്. 

Tags