ഇസ്രയേല്‍ ആക്രമണം; അല്‍ ഷിഫ ആശുപത്രിയില്‍ 22 ഐസിയു രോഗികള്‍ മരിച്ചു; കുടുങ്ങിക്കിടക്കുന്നത് 7,000 പേര്‍

google news
Gaza now faces cholera and infectious diseases

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഐസിയുവില്‍ കഴിയുന്ന 22 രോ?ഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 55 പേര്‍ മരിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരോ?ഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതിനിടെ ?ഗാസയിലേക്കുള്ള യുഎന്‍ സഹായ വിതരണം തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഇന്ധന ക്ഷാമവും ആശയ വിനിമയ ബന്ധം അറ്റു പോയതുമാണ് സഹായ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. യുഎന്നിനായി രണ്ട് ഇന്ധന ട്രക്കുകള്‍ മാത്രം കടത്തിവിടാനാണ് ഇസ്രയേല്‍ അനുമതി നല്‍കിയത്. 

തെക്കന്‍ ?ഗാസയിലെ ഖാന്‍ യൂനിസിലും റഫാ അതിര്‍ത്തിക്കു സമീപവും അഭയാര്‍ഥികള്‍ക്കു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജബലിയയിലെ ആഭയാര്‍ഥി ക്യാമ്പില്‍ 18 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകളോട് ഒഴിഞ്ഞ പോകണമെന്നു നിര്‍ദ്ദേശിക്കുന്ന ലഘു ലേഖകള്‍ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ വിതരണം ചെയ്തു. ആക്രമണത്തില്‍ ഇതുവരെയായി 12000 പേര്‍ കൊല്ലപ്പെട്ടതായും 5000 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം അല്‍ ഷിഫ ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. തുരങ്കത്തിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിനു പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച ഗാസയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ന്യായീകരിച്ചു. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി 4,000 ലിറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്തെന്നും ഇസ്രയേല്‍ അറിയിച്ചു.

Tags