ഇസ്രയേലില്‍ പ്രധാനമന്ത്രി പദം ടേം വ്യവസ്ഥയില്‍ പങ്കിടാന്‍ ആലോചന
രണ്ടാമത്തെ ടേമില്‍ നെതന്യാഹു പ്രധാനമന്ത്രിയാകും.
ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക നീക്കവുമായി കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി പദം ടേം വ്യവസ്ഥയില്‍ പങ്കിടാമെന്നാണ് നെതന്യാഹുവിന്റെ പുതിയ വാഗ്ദാനം. ആദ്യ ടേമില്‍ ഗാദി ഐസന്‍കോട്ടിന് പ്രധാനമന്ത്രി സ്ഥാനം നല്‍കും. രണ്ടാമത്തെ ടേമില്‍ നെതന്യാഹു പ്രധാനമന്ത്രിയാകും. നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെതന്യാഹുവിനെ ഐസന്‍കോട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ലികുഡ് പാര്‍ട്ടി ഗൗരവമായാണ് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ധാരണയിലെത്തണമെന്നാണ് ഇതിനെകുറിച്ചുള്ള ഐസന്‍കോട്ടിന്റെ പ്രസ്താവന. സഖ്യ ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച ഐസെന്‍കോട്ടിനെ കാണുമെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി അറിയിച്ചു. സഖ്യ സര്‍ക്കാര്‍ ധാരണയിലെത്തുകയാണെങ്കില്‍ ഐസെന്‍കോട്ടിന് ആദ്യം പ്രധാനമന്ത്രി പദം നല്‍കാന്‍ തയ്യാറാണെന്ന് നെതന്യാഹു എക്സില്‍ പറഞ്ഞു.
.jpg)

