''ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്?'' ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

cjp

ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷീ ജിന്‍പിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് സൗരവ് ദാസ് പരിഹാസം ഉന്നയിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി. ''ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്?'' എന്ന ചോദ്യവുമായി സിജെപി നേതാവ് സൗരവ് ദാസ് രംഗത്തെത്തി.


ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷീ ജിന്‍പിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് സൗരവ് ദാസ് പരിഹാസം ഉന്നയിച്ചത്. സിജെപി സമരത്തിനിടെ സമരക്കാര്‍ക്കും നേതാക്കള്‍ക്കും ചൈനീസ് ബന്ധമുണ്ടെന്നും ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും ആരോപിച്ച് ബിജെപി അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയും ഷീ ജിന്‍പിങ്ങും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സിജെപി ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Tags