ഐ.ആർ.സി.ടി.സി അഴിമതിക്കേസ് : ലാലു പ്രസാദ് ഹൈകോടതിയിൽ
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തിയ വിചാരണ കോടതി വിധിക്കെതിരെ മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
ഒക്ടോബർ 13നാണ് ഡൽഹി റൗസ് അവന്യൂ കോടതി ലാലുവിനെതിരെ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളും ഭാര്യ റാബറി ദേവിക്കും മകൻ തേജസ്വി യാദവിനും എതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന കുറ്റങ്ങളും ചുമത്തിയത്.
tRootC1469263">2004 മുതൽ 2009 വരെ ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റാഞ്ചിയിലെയും ഒഡിഷയിലെ പുരിയിലെയും രണ്ട് ഐ.ആർ.സി.ടി.സി ഹോട്ടലുകൾ ടെൻഡറിൽ കൃത്രിമം കാണിച്ച് സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകിയെന്നും പകരം ലാലുവിന് ഭൂമി കൈമാറി എന്നും ആരോപിച്ചാണ് കേസ്.
.jpg)


