ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

AbbasAraghchi

യുദ്ധം പ്രധാന ചര്‍ച്ചയാകും

ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. യുദ്ധം പ്രധാന ചര്‍ച്ചയാകും. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. യു എന്നിന് പുറത്ത്, നിലവിലെ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് യോഗം.

അതേസമയം, കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മര്‍ദത്തിനുള്ള പുതിയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഇനി ആക്രമണമുണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ആലോചിക്കുമെന്നാണ് ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാന്‍ - അമേരിക്ക ചര്‍ച്ചകള്‍ നയതന്ത്ര പ്രതിസന്ധികളില്‍ കുടുങ്ങി നില്‍ക്കുകയാണ്. 

Tags