പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കും ; ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ
പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും സജ്ജമാണെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാർ കരുതിയിരിക്കണമെന്ന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. ഇറാനിലെ സാഹചര്യം ഇരു രാജ്യങ്ങളും ചർച്ച ചെയ്തെന്നും ജയശങ്കർ അറിയിച്ചു. നേരത്തെ ഇറാൻ വിദേശകാര്യമന്ത്രി നടത്താനിരുന്ന ഇന്ത്യ സന്ദർശനം മാറ്റി വച്ചു.
tRootC1469263">സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായ പ്രദേശത്ത് ഇന്റർനെറ്റ് അടക്കം നിരോധിച്ചിരിക്കുകയാണ്.
.jpg)


