ഇറാനെ ആക്രമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകമെന്ത് ; ഒമർ അബ്ദുള്ള

omar abdulla
omar abdulla

ശ്രീനഗർ: ഇറാനെ ആക്രമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇതൊരു നല്ല കാര്യമല്ല. എവിടെയും യുദ്ധം നല്ല കാര്യമല്ല. ഈ സംഘർഷം എത്രയും പെട്ടെന്ന് അവസാനിക്കുന്നോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസം മുൻപ് അമേരിക്കൻ ഇന്റലിജൻസ് മേധാവി പറഞ്ഞത് ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതിന്റെ അടുത്തൊന്നും എത്തിയിട്ടില്ല എന്നാണ്. അതായിരുന്നു അന്നത്തെ തെളിവ്. ഇപ്പോൾ, രണ്ടു മാസത്തിനുശേഷം ഇസ്രയേൽ പെട്ടെന്ന് ഇറാനെ ആക്രമിച്ചിരിക്കുന്നു.

tRootC1469263">

യുദ്ധം ഇറാനും ഇസ്രയേലിനും ഇടയിലാണെങ്കിലും ആറായിരത്തിലധികം ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കശ്മീരിൽ നിന്നുള്ള 90 വിദ്യാർത്ഥികളെ ഇറാനിൽ നിന്ന് പുറത്തെത്തിച്ചു കഴിഞ്ഞു. നാനൂറു പേർ സുരക്ഷിത സ്ഥലങ്ങളിലെത്തി. ഇന്ത്യയിൽ നിന്നുള്ള 6000-ത്തിലധികം വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ 1400 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

Tags