ഇറാൻ്റെ പരമോന്നത നേതാവിന്റെ കൊലപാതകം ; ശ്രീനഗറിൽ സുരക്ഷ ശക്തമാക്കി സൈന്യം
ശ്രീനഗർ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഷിയാ വിഭാഗം തെരുവിലിറങ്ങിയതോടെ ശ്രീനഗറിലെ ലാൽ ചൗക്കിൽ സുരക്ഷാസേന അതീവ ജാഗ്രത തുടരുകയാണ്. തിങ്കളാഴ്ച നടന്ന പ്രതിഷേധം പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷ ശക്തമാക്കിയത്.
tRootC1469263">യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടതെന്ന വാർത്തകൾക്ക് പിന്നാലെയാണ് കശ്മീരിലെ ഷിയാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച, ശ്രീനഗറിലെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘത്തിൻ്റെ ആസ്ഥാനത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഖമനെയിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും കൈകളിലേന്തിയായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് പ്രകടനങ്ങൾ നടന്നത്.
ശ്രീനഗറിലെ തെരുവുകളിൽ കറുത്ത കൊടികളും ഖമനെയിയുടെ ചിത്രങ്ങളും ഉയർന്നു. പരമ്പരാഗത വിലാപഗാനമായ 'നൗഹ' മുഴക്കിയായിരുന്നു ആളുകൾ പ്രതിഷേധിച്ചത്. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഷിയാ വിഭാഗം ഖമനെയിയുടെ മരണത്തിൽ അനുശോചിക്കുകയും യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
.jpg)


