ഐ.പി.എസ് ഓഫിസർ ജീവനൊടുക്കിയ സംഭവം : ചണ്ഡിഗഢ് ഡി.ജി.പിയെ നീക്കി
ചണ്ഡിഗഢ്: ഐ.പി.എസ് ഓഫിസർ വൈ. പുരാൻ കുമാറിെന്റ ആത്മഹത്യാ വിവാദത്തിൽ രണ്ട് മാസത്തെ നിർബന്ധിത അവധിയിലായിരുന്ന ശത്രുജീത് കപൂറിനെ ഡി.ജി.പിയുടെ ചുമതലയിൽനിന്ന് നീക്കി.
കപൂർ അവധിയിൽ പോയ സമയത്ത് ഡി.ജി.പിയുടെ അധിക ചുമതലയുണ്ടായിരുന്ന ഒ.പി. സിങ്ങിനെ താൽക്കാലിക ഡി.ജി.പിയായി നിയമിച്ചു.
tRootC1469263">പുതിയ പൊലീസ് മേധാവിയെ നിയമിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേര് സംസ്ഥാന സർക്കാർ യൂനിയൻ പബ്ലിക് സർവിസ് കമീഷന് സമർപ്പിക്കും. 1992 ബാച്ച് ഐ.പി.എസ് ഓഫിസറായ ഒ.പി. സിങ് ഡിസംബർ 31നാണ് വിരമിക്കുന്നത്. ഒക്ടോബർ ഏഴിനാണ് വൈ. പുരാൻ കുമാർ സ്വയം നിറയൊഴിച്ച് മരിച്ചത്. ശത്രുജീത് കപൂർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ജാതി വിവേചനം കാണിച്ചുവെന്ന് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു.
തുടർന്ന് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ഒക്ടോബർ 14നാണ് ശത്രുജീത് കപൂർ അവധിയിൽ പ്രവേശിച്ചത്. ഡി.ജി.പിയുടെ ചുമതലയിൽനിന്ന് മാറ്റിയെങ്കിലും ഇദ്ദേഹം ഹരിയാന പൊലീസ് ഹൗസിങ് കോർപറേഷൻ ചെയർമാനായി തുടരും.
.jpg)


