അന്തർസംസ്ഥാന മാലമോഷണക്കാരും കവർച്ചാ സംഘങ്ങളും സജീവം; ട്രെയിനുകളിൽ നിരീക്ഷണം ശക്തമാക്കുന്നു

Interstate thieves and robbery gangs are active; surveillance is being intensified on trains

ഹൈദരാബാദ്: അന്തർസംസ്ഥാന മാലമോഷണക്കാരും കവർച്ചാ സംഘങ്ങളും സജീവമായതിന് പിന്നാലെ ട്രെയിനുകളിൽ ഉൾപ്പടെ  സുരക്ഷാ ശക്തമാക്കുന്നു. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ കവർച്ചക്കാരുടെ ഇടമായി മാറിയിട്ട് കുറച്ചുനാളായി. ട്രെയിനുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഈ സംഘങ്ങൾ കൃത്യം പൂർത്തിയായ ശേഷം ട്രെയിനുകളില്‍ കയറി സ്ഥലം കാലിയാക്കുന്നതായും ശ്രദ്ധയിൽ പെടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിൽ നിന്നും മറ്റും കയറിവരുന്ന ഇവരെ പിടികൂടുക അത്ര എളുപ്പമല്ല. ജനങ്ങളിൽ നിന്നുള്ള പരാതികൾ പ്രതിഷേധമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണ പരിപാടികൾ നടത്താൻ തയ്യാറെടുക്കുകയാണ്

അന്തർസംസ്ഥാന മോഷ്ടാക്കളെ തടയാൻ വാറങ്കൽ പോലീസ് റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും നിരീക്ഷണം നടത്തും. കവർച്ച, മാലമോഷണം തുടങ്ങിയവ നടത്താൻ ട്രെയിനിൽ എത്തുന്നവരെയും, ഇത്തരം കൃത്യങ്ങൾ ചെയ്ത ശേഷം തിരികെ പോകുന്നവരെയും കണ്ടെത്താനാണ് ശ്രമം. ഇതിനായി വാറങ്കൽ പോലീസ് കമ്മീഷണറേറ്റ് നാല് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി. വാറങ്കൽ, കാസിപേട്ട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്ക്വാഡുകൾ പ്രവർത്തനം നടത്തു. ജിആർപി, ആർപിഎഫ് എന്നീ സേനകളുമായിു ഏകോപിതമായാണ് ഇവർ സംഘങ്ങളെ പിടികൂടുക. സംശയിക്കുന്നവരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യും.
 

Tags