ജാതിമാറി വിവാഹം: ചെന്നൈയിൽ മകന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സ്ത്രീ അറസ്റ്റിൽ
ചെന്നൈ: കള്ളക്കുറിച്ചിയിൽ മകന്റെ ഭാര്യയും ഇതര ജാതിക്കാരിയുമായ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ അമ്മായിയമ്മയെ അറസ്റ്റുചെയ്ത് പോലീസ് . ഇവരുടെ രണ്ടുബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തു. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29)യാണ് മരിച്ചത്. മരിയ റൊസാരിയോയുടെ അമ്മ മേരി (55)യാണ് അറസ്റ്റിലായത്.
tRootC1469263">ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് എട്ടുവർഷം മുൻപാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്. ഇവർക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. മേരി ഇവരുടെ ദാമ്പത്യ ജിവിതത്തിൽ പലതരത്തിലും വിള്ളലുണ്ടാക്കാൻ ശ്രമിച്ചതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച നന്ദിനിയെ മതപരമായ ചടങ്ങിനാണെന്ന പേരിൽ മേരി പുറത്തുകൊണ്ടുപോയി. രണ്ടുദിവസമായിട്ടും നന്ദിനി തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
സംശയംതോന്നിയ മരിയ റൊസാരിയോ ഭാര്യയെ കാണാനില്ലെന്ന് ശങ്കരാപുരം പോലീസിൽ പരാതിനൽകി. മേരിയെ ചോദ്യംചെയ്തപ്പോൾ അവർ സത്യം വെളിപ്പെടുത്തി. സമീപത്തെ പുഴക്കരയിൽവെച്ച് താൻ നന്ദിനിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചിട്ടതായി മേരി മൊഴി നൽകി. ഇതേത്തുടർന്ന് ഫോറൻസിക് വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിലേക്കുമാറ്റി.
.jpg)


