ഇന്റലിജൻസ് ബ്യൂറോ SA/MT അന്തിമ ഫലം പ്രസിദ്ധീകരിച്ചു!
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB), സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോർ ട്രാൻസ്‌പോർട്ട് (SA/MT) പരീക്ഷയുടെ 2026-ലെ അന്തിമ ഫലം പ്രഖ്യാപിച്ചു. ടയർ 1, ടയർ 2 പരീക്ഷകളിലെ പ്രകടനം വിലയിരുത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി റോൾ നമ്പർ തിരിച്ചുള്ള ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് രീതി: 2025 ഒക്ടോബറിൽ നടന്ന ടയർ 1 പരീക്ഷയുടെയും 2026 മാർച്ചിൽ നടന്ന ടയർ 2 പരീക്ഷയുടെയും (ഡ്രൈവിംഗ് ടെസ്റ്റ് & ഇന്റർവ്യൂ) സംയോജിത മാർക്ക് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ലിസ്റ്റിന്റെ പ്രത്യേകത: റോൾ നമ്പറുകൾ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോ (SIB) തിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഇത് മെറിറ്റ് ലിസ്റ്റ് അല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ നമ്പർ ലിസ്റ്റ് മാത്രമാണ്.
Also Read: VITEEE എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം ഉടൻ!
താൽക്കാലിക സെലക്ഷൻ: ലിസ്റ്റിൽ (P) എന്ന് അടയാളപ്പെടുത്തിയ റോൾ നമ്പറുകൾ താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടേതാണ്. ഇവർ ആവശ്യമായ രേഖകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കേണ്ടതുണ്ട്.
ഫലം എങ്ങനെ പരിശോധിക്കാം?
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദർശിക്കുക.
ഹോംപേജിലെ ‘What’s New’ എന്ന വിഭാഗത്തിൽ പോവുക.
“Final Result of SA/MT Exam in IB 2025” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡൗൺലോഡ് ആകുന്ന പിഡിഎഫിൽ നിങ്ങളുടെ റോൾ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക.
.jpg)

