നിറത്തെച്ചൊല്ലി അധിക്ഷേപം; രാജസ്ഥാനില്‍ 16 കാരന്‍ ജീവനൊടുക്കിയതായി പരാതി
മനംനൊന്ത് വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു
നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതില്‍ മനംനൊന്ത് രാജസ്ഥാനില്‍ 16-കാരന്‍ ജീവനൊടുക്കിയതായി പരാതി. രാജസ്ഥാനിലെ ധോല്‍പൂരിലാണ് ദാരുണ സംഭവമുണ്ടായത്. സ്‌കൂളില്‍ വെച്ച് സഹപാഠിയായ പെണ്‍കുട്ടി നിറത്തെച്ചൊല്ലി അപമാനിച്ചെന്നാണ് സൂചന. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയ രാഹുല്‍. മധ്യപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി പഠനത്തിനായാണ് ധോല്‍പ്പൂരിലെ ബന്ധുക്കളുടെ വീട്ടില്‍ നില്‍ക്കുന്നത്. സ്‌കൂളില്‍ വെച്ച് ഒരു തര്‍ക്കത്തിനൊടുവില്‍ സഹപാഠിയായ പെണ്‍കുട്ടി രാഹുലിനെ നിറത്തിന്റെ പേരില്‍ അവഹേളിച്ചു എന്നാണ് വിവരം. ഇതില്‍ രാഹുല്‍ അതീവ ദുഖിതനായിരുന്നു. പിന്നീട് മുറിയില്‍ കയറി വാതിലടച്ച ഉറങ്ങാന്‍ കിടന്നു. എന്നാല്‍ രാവിലെ പതിവ് പോലെ പുറത്തിറങ്ങാത്തത് കണ്ട് ബന്ധുക്കള്‍ പരിശോധിക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കൂട്ടിയെ കണ്ടെത്തുന്നത്.
നിറത്തെച്ചൊല്ലി ഉണ്ടായ അധിക്ഷേപം വലിയ മാനസിക പ്രയാസം രാഹുലിന് ഉണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
.jpg)

