കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍; വിശദീകരണവുമായി മെറ്റ

meta

2025ല്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള 40 ലക്ഷം അക്കൗണ്ടുകള്‍ തങ്ങള്‍ നിര്‍ജീവമാക്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതില്‍ കേന്ദ്രം അയച്ച നോട്ടീസിന് മറുപടിയുമായി മെറ്റ. തങ്ങള്‍ അത്തരം ഉള്ളടക്കങ്ങള്‍ ഉളള പരസ്യങ്ങള്‍ക്ക് ബോധപൂര്‍വം അനുമതി നല്‍കി എന്നത് വസ്തുതാവിരുദ്ധമാണെന്നാണ് മെറ്റയുടെ വിശദീകരണം. ബ്ലോഗ് പോസ്റ്റിലൂടെയായിരുന്നു മെറ്റയുടെ പ്രതികരണം.

2025ല്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള 40 ലക്ഷം അക്കൗണ്ടുകള്‍ തങ്ങള്‍ നിര്‍ജീവമാക്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ പ്രചരിക്കുന്നു എന്ന വാര്‍ത്ത തങ്ങള്‍ അറിഞ്ഞിരുന്നു. തങ്ങള്‍ ഈ വിഷയം പ്രാധാന്യത്തോടെ തന്നെ കാണുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകാന്‍ പാടില്ല എന്നത് തന്നെയാണ് മെറ്റയുടെ നിലപാട്. ഇതിനെ നേരിടാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Tags