പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ ; രക്ഷാപ്രവർത്തനത്തിന് ഐ.എൻ.എസ് വിക്രാന്ത്

India provides assistance to Sri Lanka affected by floods and landslides; INS Vikrant for rescue operations
India provides assistance to Sri Lanka affected by floods and landslides; INS Vikrant for rescue operations

ന്യൂഡൽഹി : ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ. സഹായമായ 'ഓപറേഷൻ സാഗർ ബന്ധു'വിന് ഇന്ത്യ തുടക്കം കുറിച്ചു. സാഗർ ബന്ധുവിൻറെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ, ടെൻറുകൾ, ടോർച്ചുകൾ, ചാർജിങ് കേബിളുകൾ അടക്കമുള്ള 6.5 ടൺ സാധനസാമഗ്രികൾ ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു.

tRootC1469263">

അതിനിടെ, ലങ്കൻ സർക്കാറിൻറെ അഭ്യർഥനയെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിനെയും ഐ.എൻ.എസ് ഉദയഗിരിയെയും കേന്ദ്ര സർക്കാർ വിന്യസിപ്പിച്ചു. നിലവിൽ കൊളംബോ തീരത്ത് രണ്ട് കപ്പലുകളും ഉണ്ട്.

ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിക്കുകയും 21 പേരെ കാണാതാകുകയും ചെയ്തതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.

കിഴക്കൻ ട്രി​ങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25 ലധികം പേരാണ് മരിച്ചത്. നിരവധിപേരെ കാണാതാവുകയും ചെയ്തു.

Tags