ടെ​ക് ന​ഗ​രം എ​ന്ന നി​ല​യി​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ ഐ​ഡ​ന്‍റി​റ്റി ശ​ക്തി​പ്പെ​ടു​ത്തും : പ്ര​ധാ​ന​മ​ന്ത്രി

Prime Minister Narendra Modi to visit Canada in December

 ബം​ഗ​ളൂ​രു: ഏ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ യാ​ത്ര​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി ന​രേ​​ന്ദ്ര മോ​ദി. ന​മ്മ മെ​ട്രോ പി​ങ്ക് ലൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം മെ​ച്ച​പ്പെ​ട്ട ക​ണ​ക്റ്റി​വി​റ്റി പു​രോ​ഗ​തി, തൊ​ഴി​ൽ, വ്യ​വ​സാ​യം എ​ന്നി​വ​ക്കു​ള്ള പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു.

വി​ക​സ​ന​ത്തി​നു​ള്ള ഈ ​അ​വ​സ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​മ്പോ​ൾ, ദാ​രി​ദ്ര്യ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​വും ശ​ക്ത​മാ​കു​ന്നു. അ​തു​കൊ​ണ്ടാ​ണ് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ഏ​ക​ദേ​ശം 50 കോ​ടി പൗ​ര​ന്മാ​ർ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​തെ​ന്ന് ന​മ്മ മെ​ട്രോ പി​ങ്ക് ലൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ ക​ർ​ണാ​ട​ക​യു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​ക് ന​ഗ​രം എ​ന്ന നി​ല​യി​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ ഐ​ഡ​ന്‍റി​റ്റി ശ​ക്തി​പ്പെ​ടു​ത്തും.

പു​തി​യ മെ​ട്രോ പാ​ത മു​ഖേ​ന ബം​ഗ​ളൂ​രു​വും നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Tags