അനർഹമായി സൗജന്യ റേഷൻ കൈപ്പറ്റി; 1.82 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത്

Information of over 1.82 lakh railway employees who received free ration undeservedly exposed

ന്യൂഡൽഹി: സ്ഥിരം സർക്കാർ ജോലിയിലിരിക്കെ രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റിയ ലക്ഷക്കണക്കിന് റെയിൽവേ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത്. 1.82 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാരാണ് അർഹതയില്ലാതിരുന്നിട്ടും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഇടംനേടിയത്. സംഭവം ഗൗരവമായി എടുത്ത റെയിൽവേ ബോർഡ്, ജീവനക്കാരുടെ രേഖകൾ പരിശോധിച്ച് റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സോണൽ ജനറൽ മാനേജർമാർക്കും കർശന നിർദ്ദേശം നൽകി.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായാണ് കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരും ആദായനികുതി അടയ്ക്കുന്നവരും ഈ പദ്ധതിയുടെ പരിധിയിൽ വരില്ലെന്ന കർശന മാനദണ്ഡം നിലനിൽക്കെയാണ് ഇത്രയധികം ജീവനക്കാർ പട്ടികയിൽ ഉൾപ്പെട്ടത് കണ്ടെത്തിയത്.

റെയിൽവേ ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് രാജ്യത്തെ എല്ലാ റെയിൽവേ സോണുകളിലും ജീവനക്കാരുടെ വിവരശേഖരണവും റേഷൻ കാർഡ് ഉടമസ്ഥത സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. പട്ടികയിലുള്ളവരിൽ എത്ര ജീവനക്കാർ ഇതുവരെ സൗജന്യ റേഷൻ വാങ്ങിയിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Tags