ലഖ്നൗവിൽ ഇൻഫ്ലുവൻസറായ യുവതി മരിച്ച നിലയിൽ
ലഖ്നൗ: സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ നിവാസിയായ മാൻസി എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ മാൻസിയെ ഭർത്താവ് സാഗർ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തുവെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
2024-ലാണ് മാൻസിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സാഗറിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത്, ഏഴ് ലക്ഷം രൂപയും മറ്റ് വീട്ടുപകരണങ്ങളും നൽകിയതായി യുവതിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാൽ സാഗറിന്റെ കുടുംബം ഇതിൽ തൃപ്തരായിരുന്നില്ലെന്നും ആരോപണമുണ്ട്.
കൂടുതൽ സ്ത്രീധനം ചോദിച്ചിരുന്നുവെന്നും കാർ ആവശ്യപ്പെട്ടിരുന്നുവെന്നും മാൻസിയുടെ കുടുംബം ആരോപിച്ചു. ഇവ നൽകാത്തതിന്റെ പേരിൽ യുവതിക്ക് നിരന്തരം പരിഹാസങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വന്നപ്പോൾ, മാൻസി ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കപ്പെട്ടുവെന്നും അവർ ആരോപിച്ചു. പീഡനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാൻ പലതവണ ലഖ്നൗവിലേക്ക് പോയിരുന്നുവെന്നും കുടുംബം പറഞ്ഞു.
.jpg)

