'ഇൻഡിഗോ' സമ്മര്‍ ഗെറ്റവേ സെയില്‍ നാളെ അവസാനിക്കും
ഏപ്രില്‍ 14 മുതലാണ് ഈ ഓഫർ ആരംഭിച്ചത്. ജൂലൈ 1 മുതല്‍ ഒക്ടോബർ 9 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ 'സമ്മർ ഗെറ്റവേ സെയില്‍' പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന ഈ ഓഫർ നാളെ അവസാനിക്കുന്നു. ഇതു വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാ ചെലവില്‍ ഗണ്യമായ ലാഭം നേടാം.
ഏപ്രില്‍ 14 മുതലാണ് ഈ ഓഫർ ആരംഭിച്ചത്. ജൂലൈ 1 മുതല്‍ ഒക്ടോബർ 9 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ SUMR 10 എന്ന കോഡ് ഉപയോഗിക്കണം.
ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, വാട്സാപ്പ് ചാനല്‍ എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് ഇളവുകള്‍ ലഭിക്കും. ടിക്കറ്റ് നിരക്കില്‍ 10 ശതമാനം വരെ നേരിട്ടുള്ള ഇളവ് ലഭിക്കുമെന്നതാണ് ഇതില്‍ പ്രധാനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന എക്സസ് ബാഗേജുകള്‍ക്ക് 50 ശതമാനം വരെ ഇളവുണ്ടെന്നത് മറ്റൊരു പ്രധാന കാര്യം.ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം ഇളവ്.
എക്സ് എല്‍ (XL) സീറ്റുകള്‍ക്കും പ്രത്യേക ഇളവുണ്ടാകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള സർവീസുകള്‍ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. ഈ ഓഫർ ലിമിറ്റഡ് സീറ്റുകള്‍ക്ക് മാത്രമാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും മുൻഗണന. ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് ഈ ഓഫർ ബാധകമല്ല. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതികളില്‍ ഓഫർ ലഭ്യമാണോ എന്ന് വെബ്സൈറ്റില്‍ (goindigo.in) പരിശോധിച്ച് ഉറപ്പുവരുത്തുക
.jpg)

