യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ
ന്യൂഡൽഹി: രാജ്യവ്യാപകമായി കഴിഞ്ഞ ഒരാഴ്ചയായി വിമാന സർവീസ് തടസപ്പെട്ട സംഭവത്തിൽ യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ. യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ചു നൽകിയതായും, 3,000 ലഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. പ്രതിസന്ധി കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി എത്തിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
tRootC1469263">പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ ശനിയാഴ്ച 1,500ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഇൻഡിഗോ എയർലൈൻസാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഡിസംബർ പത്തോടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.
.jpg)

