ഇന്‍ഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു, ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്

indigo

17,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്.

ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. പട്‌ന-ലഖ്‌നൗ ഇന്‍ഡിഗോ വിമാനമാണ് ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും വിമാനത്തിലെ 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 17,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. മിന്നലേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇതിനുപിന്നാലെ നിര്‍ദിഷ്ട സമയത്തിനും എട്ടുമിനിറ്റ് മുന്‍പേ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

സംഭവത്തില്‍ ഡിജിസിഎ(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിസിഎയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി വിമാനം സര്‍വീസ് നടത്തുകയുള്ളൂ.

Tags